പാരിസ്: ചരിത്രമെഴുതി സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ കടക്കുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്സിപാസ്. അഞ്ച് സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ ജർമ്മൻ സൂപ്പർ താരം അലക്സാണ്ടർ സ്വരേവിനെ 6-3,6-3,4-6,4-6,6-3ന് വീഴ്ത്തിയാണ് സിറ്റ്സിപാസ് ഫൈനലുറപ്പിച്ചത്.
പുതിയ ചാമ്പ്യനെ ഇന്നറിയാം
വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് റഷ്യയുടെ അനസ്താനിയ പൗലചെങ്കോയും ചെക്ക് താരം ബാർബോറ ക്രസിക്കോവയും തമ്മിൽ ഏറ്റുമുട്ടും. ഇരുവരും കന്നി ഫ്രഞ്ച് ഓപ്പൺ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം. മരിയാ ഷറപ്പോവയ്ക്ക് ശേഷം ഒരു ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ റഷ്യൻതാരമാണ് പൗലചെങ്കോ.
ആറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു റഷ്യൻ താരം ഫൈനലിലെത്തുന്നത്. 2007 മുതൽ ഗ്രാൻഡ്സ്ലാം കളിക്കുന്ന താരം 14വർഷങ്ങൾക്കിപ്പുറമാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്നത്. ക്രസിക്കോവയും ആദ്യമായാണ് ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |