തിരുവനന്തപുരം: 60- മത് നാഷണൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിന്റ സെലക്ഷൻ ട്രയൽസ് ജൂൺ 15, 16 തീയതികളിൽ കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും. 1500മീറ്റർ, 10000 മീറ്രർ ഇനങ്ങളുടെ ട്രയൽസ് ഇന്ന് വൈകിട്ട് 4 മണിക്കും ബാക്കിയുള്ള ഇനങ്ങളുടെ ട്രയൽസ് നാളെ രാവിലെ 9 മണിക്കും ആരംഭിക്കും.കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ട്രയൽസ് നടത്തുക. *മുൻ കൂട്ടി അപേക്ഷിച്ചവരെയും,എ.എഫ്.ഐയുടെ യു.ഐ.ഡി നമ്പർ ഉള്ളവരേയും മാത്രമേ സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കുകയുള്ളു.അപേക്ഷകർ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കൊണ്ടു വരേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |