ബുഡാപെസ്റ്റ്: ഹങ്കറിക്കെതിരായ യൂറോ കപ്പ് ഗ്രൂപ്പ് മത്സരത്തിനു മുമ്പുള്ള വാർത്താ സമ്മേളനത്തിനിടെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ മുന്നിലിരുന്ന കൊക്കോ കോള കുപ്പികൾ മാറ്റിവച്ചത് ചർച്ചയായി. യൂറോയുടെ ഔദ്യോഗിക സ്പോൺസർമാരാണ് കൊക്കോ കോള. കൊക്കോ കോള കുപ്പികൾ മാറ്റിവച്ച ശേഷം അദ്ദേഹം അവിടെ വെള്ളത്തിന്റെ കുപ്പി എടുത്തു വയ്ക്കുകയായിരുന്നു. വെള്ളം കുടിക്കൂവെന്ന് അദ്ദേഹം പറയുകയും ചെയ്തു. ജങ്ക് ഫുഡ്ഡുകൾ തനിക്ക് ഇഷ്ടമല്ലെന്ന് റൊണാൾഡോ നേരത്തേ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |