തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ താരങ്ങൾക്ക് പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി സർക്കാർ 55ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒാരോരുത്തർക്കും അഞ്ച് ലക്ഷം വീതം നൽകും. ഒളിമ്പിക്സിന് യോഗ്യത നേടിയ പത്ത് പേർക്കും പാരാലിംമ്പിക്സിൽ പങ്കെടുക്കുന്ന സിദ്ധാർത്ഥ ബാബുവിനുമാണ് അഞ്ച് ലക്ഷം വീതം ലഭിക്കുക.
കെ.ടി.ഇർഫാൻ,മുഹമ്മദ് അനസ്, വി.കെ.വിസ്മയ,ജിസ്ന മാത്യു,നോഹ് നിർമ്മൽ ടോം,എം. ശ്രീശങ്കർ,പി.ആർ.ശ്രീജേഷ്,പി.യു.ചിത്ര,എം.പി.ജാബിർ,യു.കാർത്തിക് എന്നിവരാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്.പട്യാല വേദിയാകുന്ന ദേശീയ സീനിയർ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്കും ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസരമുണ്ട്. 43 മലയാളി താരങ്ങൾ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. ജൂലായ് 23നാണ് ടോക്യോയിൽ ഒളിമ്പിക്സിന് തുടക്കമാകുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |