ദുബായ് : ഇന്ത്യയിൽ ഈ വർഷം നടത്താനിരുന്ന ട്വന്റി-20 ലോകകപ്പ് യു.എ.ഇയിലേക്കും ഒമാനിലേക്കും മാറ്റിയതായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. കൊവിഡ് കാരണമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വേദിമാറ്റാൻ ഐ.സി.സിയോട് ആവശ്യപ്പെട്ടത്. എന്നാൽ നടത്തിപ്പ് അവകാശം ബി.സി.സി.ഐക്ക് തന്നെയാകും.
ദുബായ്,ഷാർജ,അബുദാബി സ്റ്റേഡിയങ്ങളിലും ഒമാൻ ക്രിക്കറ്റ് അക്കാഡമി ഗ്രൗണ്ടിലുമായി ഒക്ടോബർ 17 മുതൽ നവംബർ 14വരെ ലോകകപ്പ് നടക്കുമെന്നാണ് ഐ.സി.സി അറിയിച്ചിരിക്കുന്നത്. അതിന് മുമ്പ് ഈ വർഷത്തെ ബാക്കിയുള്ള ഐ.പി.എൽ മത്സരങ്ങൾ യു.എ.ഇയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |