SignIn
Kerala Kaumudi Online
Thursday, 25 April 2024 7.24 PM IST

കൊവിഡിൽ കേരളത്തിന് കരുതലായി ചെക്ക് റിപ്പബ്ളിക്കിന്റെ "ചെക്ക് "

czech-republic

തൃശൂർ: കൊവിഡ് പ്രതിസന്ധിയിൽ കേരളത്തിന് ജനകീയ ചെസ് മത്സരത്തിലൂടെ ഒരു കൈസഹായവുമായി ചെക്ക് റിപ്പബ്ലിക്ക്.

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ മുനിസിപ്പൽ ഹൗസിൽ ചെക്ക് പ്രധാനമന്ത്രി ആന്ദ്രെയ് ബാബിഷ് കൂടി പങ്കെടുത്ത ചാരിറ്റി മത്സരം സംഘടിപ്പിച്ച് ലഭിച്ച തുക കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും. ചെസ് കേരളയിലൂടെയാണ് തുക കേരളത്തിന് കൈമാറുക. ചെസ് കേരള പ്രസിഡന്റും ലോക കറസ്‌പോണ്ടൻസ് ചെസ് പ്രഥമ ഇന്റർനാഷണൽ മാസ്റ്ററുമായ എൻ.ആർ അനിൽകുമാർ പ്രാഗ് സ്വദേശിയായ സുഹൃത്തും ചെസ് സംഘാടകനുമായ പാവൽ മറ്റോച്ചയുമായി ബന്ധപ്പെട്ടാണ് ഇങ്ങനൊരു മത്സരം സംഘടിപ്പിച്ചത്. ചെസ് മത്സരത്തിനായി കേരളത്തിൽ വന്ന പരിചയമുണ്ട് മറ്റോച്ചയ്ക്ക്. അന്ന് ഹൃദയം കവർന്ന നാടിനായൊരു കൈസഹായം നൽകുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തിന് ചെസ് കേരളയുടെ ആഭിമുഖ്യത്തിൽ ഒന്നരവർഷമായി നടക്കുന്ന വിവിധ ഓൺലൈൻ അന്താരാഷ്ട്ര ചെസ് മത്സരങ്ങളെക്കുറിച്ചറിഞ്ഞതും മറ്റോച്ചയ്ക്ക് പ്രചോദനമായി. കഴിഞ്ഞ ജൂൺ 24നാണ് അനിൽ കുമാറിന് മത്സരം സംബന്ധിച്ച ഇ മെയിൽ സന്ദേശം മറ്റോച്ച അയച്ചത്. പത്ത് തവണ ചെക്ക് ദേശീയ ചെസ് കിരീടം നേടിയ സൂപ്പർ ഗ്രാൻഡ് മാസ്റ്റർ ഡേവിഡ് നവാര ജൂൺ 29ന് ഒരേ സമയം 20 കളിക്കാരുമായി ചെസ്‌കളത്തിൽ ഏറ്റുമുട്ടും എന്നായിരുന്നു ആ സന്ദേശം. ഇന്ത്യൻ ഹൈക്കമ്മിഷണർ ഹേമന്ത് കോത്തൽവാറും ചെക്ക് റിപ്പബ്ലിക്കിലെ ചില പാർലമെന്റ് അംഗങ്ങളും പങ്കെടുക്കുമെന്നും അതിലൂടെ ലഭിക്കുന്ന തുക കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. 29ന് തന്റെ കളി തീർന്ന ശേഷം അനിൽ കുമാറിനെ വിളിച്ച ഹേമന്ത് കോത്തൽവാർ പറഞ്ഞതിങ്ങിനെ. ' എന്റെ കളി കഴിഞ്ഞു. ഡേവിഡ് നവാരയുമായി ചെക്ക് പ്രധാനമന്ത്രി ആന്ദ്രെയ് ബാബിഷ് കളി തുടരുകയാണ് '. ഹേമന്തിന്റെ വാക്കുകൾ പകർന്ന ഞെട്ടൽ അനിൽകുമാറിന് മാറിയത് ആന്ദ്രെയ് ബാബിഷ് കളിക്കുന്ന ചിത്രങ്ങളും വീഡിയോയും കണ്ടപ്പോഴാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ മുൻ ആരോഗ്യമന്ത്രി റോമൻ പ്രിമുല, പാർലമെന്റ് അംഗം പാട്രിക്ക് നാച്ചർ, മോട്ടോർപാൽ കമ്പനി ചെയർമാൻ റാഡിം വലാസ് എന്നിവരും കരുക്കൾ നീക്കാനെത്തി. മത്സരത്തിലൂടെ സ്വരൂപിച്ച പണം അന്താരാഷ്ട്രനിയമം പാലിച്ചാകും കൈമാറുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CZECH REPUBLIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.