ന്യൂഡൽഹി: ഇന്ത്യൻ നീന്തൽ താരം മന പട്ടേൽ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി. യൂണിവേഴ്സാലിറ്റി ക്വാട്ടയിലൂടെയാണ് മനയ്ക്ക് ടോക്കിയോയ്ക്ക് ടിക്കറ്റ് ലഭിച്ചത്. 100 മീറ്റർ ബാക്ക് സ്ട്രോക്കിലാണ് മന യോഗ്യത നേടിയത്.
പുരുഷ വനിതാ വിഭാഗങ്ങളിൽ ഒരാൾ പോലും യോഗ്യത നേടിയിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒളിമ്പിക്സിന് അവസം നൽകുന്ന സംവിധാനമാണ് യൂണിവേഴ്സൽ ക്വാട്ട. ഇന്ത്യയിൽ നിന്ന് ഒരു വനിതാതാരവും യോഗ്യത നേടാതിരുന്നതിനാലാണ് മനയുടെ പേര് ശുപാർശ ചെയ്യപ്പെട്ടത്.
ടോക്കിയോ ഒളിമ്പിക്സ് നീന്തലിലിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരവും ആദ്യ വനിതയുമാണ് ഇരുപത്തിയൊന്നുകാരിയായ മന.
മലയാളിയായ സജൻ പ്രകാശും ശ്രീഹരി നടരാജനും നേരത്തെ യോഗ്യത നേടിയിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക്സ് ഫെഡറേഷന്റെ ബി യോഗ്യത നേടിയതാരമാണ് മന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |