SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.30 PM IST

ബ്രസീലും പെറുവും

copa-america

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ബ്രസീലും പെറുവും സെമി ഫൈനലിൽക്കടന്നു, ഇന്നലെ നടന്ന ക്വാർട്ടറിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബ്രസീൽ അവസാന നാലിൽ ഇടംനേടിയത്. സ‌ഡൻ ഡെത്തിൽ പരാഗ്വെയെ കീഴടക്കിയാണ് പെറു സെമിയിൽ എത്തിയത്.

സൂപ്പർ ബ്രസീൽ

ലൂക്കാസ് പക്വേറ്റ നേടിയ ഗോളിലാണ് ബ്രസീൽ ക്വാർട്ടറിൽ ചിലിയുടെ വെല്ലുവിളി മറികടന്നത്. ഗബ്രിയേൽ ജസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരായി ചുരുങ്ങിയെങ്കിലും പതറാതെ കളിച്ച ബ്രസീൽ ചിലിയെ സമർത്ഥമായി പ്രതിരോധിച്ച് സെമിക്വാട്ട ഉറപ്പിക്കുകയായിരുന്നു. കളിയുടെ തുടക്കം മുതൽ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. നിരവധി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നാം പകുതിയിൽ ഗോൾ നേടുന്നതിൽ അവർ പരാജയപ്പെട്ടു.

22-ാം മിനിറ്റിൽ നെയ്മറുടെ ക്രോസിൽ നിന്ന് ഗോൾ നേടാനുള്ള സുവർണാവസരം റോബർട്ടോ ഫിർമിനോ നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ തുടക്കത്തിലേ ഫിർമിനോയ്ക്ക് പകരം പക്വേറ്രയെ ഇറക്കാനുള്ള ബ്രസീൽ കോച്ച് ടിറ്റേയുടെ നീക്കം ഫലം കണ്ടു. 47-ാം മിനിറ്റിൽ നെയ്മറിൽ നിന്ന് കിട്ടിയ പന്ത് കൃത്യമായി വലയിലെത്തിച്ച് പക്വേറ്റ ബ്രസീലിന് ലീഡ് സമ്മാനിക്കുകയായിരുന്നു. എന്നാൽ തൊട്ടു പിന്നാലെ ചിലിയൻ താരം യുജെനിയൊ മനെയ്ക്ക് നേരെ അപകടകരമായ ടാക്കിൾ നടത്തിയതിന് ജസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബ്രസീലിനെ പ്രതിരോധത്തിലാക്കി. 69-ാം മിനിട്ടിൽ ചിലി വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു. 69-ാം മിനിട്ടിൽ ചിലിയുടെ ബെൻബ്രെട്ടന്റെ ഹെ‌ഡ്ഡർ ക്രോസ് ബാറിൽ തട്ടിമടങ്ങി.

പെരുമയോടെ പെറു

ആവേശോജ്വലമായ മത്സരത്തിൽ നിശ്ചിത സമയത്ത് 3-3ന് സമനില പാലിച്ചതിനെത്തുടർന്നാണ് പെറുവും പരാഗ്വെയും തമ്മിലുള്ള മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും സമനിലയായതിനാൽ സഡൻഡെതതിലാണ് പെറു (4-3) പരാഗ്വെയെ മറികടന്നത്. തുടർച്ചയായ രണ്ടാം തവണയാണ് പെറു കോപ്പ ക്വാർട്ടറിൽ എത്തുന്നത്.

മുമ്പ് ഇറ്റലിക്കായി കളിച്ച ചരിത്രമുള്ള ജിയാൻ ലൂക്ക ലാപഡൂളയും യോഷിമുർ യോട്ടനും പെറുവിനായി സ്കോർ ചെയ്തപ്പോൾ ഗുസ്താവോ ഗോമസിന്റെ വകയായി സെൽഫ് ഗോളും അവരുടെ അക്കൗണ്ടിൽ എത്തി. ഗുസ്താവോ ഗോമസും ജൂനിയർ അലോൺസോയും ഗബ്രിയേൽ അവലോസുമാണ് പരാഗ്വെയ്ക്കായി ഗോൾ നേടിയത്. പെറുവിന്റെ കറീല്ലോയും പരാഗ്വെയുടെ ഗുസ്താവോ ഗോമസും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് ഇരു ടീമും മത്സരം പൂർത്തിയാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, COPA AMERICA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.