ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ മാർച്ച് പാസ്റ്റിൽ വനിതാ ബോക്സിംഗ് ഇതിഹാസം മേരികോം ഹോക്കി ടീം ക്യാപ്ടൻ മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തും.
ആഗസ്റ്റ് 8ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗുസ്തി താരം ബജ്രംഗ് പൂനിയയും ഇന്ത്യൻ പതാകയേന്തുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു.
126 താരങ്ങളും 75 ഒഫീഷ്യലുകളും അടക്കം 201 പേരാണ് ഒളിമ്പിക്സിനായി ഇന്ത്യയിൽ നിന്ന് ടോക്കിയോയിലേക്ക് വിമാനം കയറുക. ഇതിൽ 56% പുരുഷൻമാരും 44% സ്ത്രീകളുമാണ്..
വിസ്മയയും ജിസ്നയുമില്ല
ഒളിമ്പിക്സിനുള്ള 26 അംഗം ഇന്ത്യൻ അത്ലറ്റിക്സ് ടീമിൽ നിന്ന് മലയാളി താരങ്ങളായ വി.കെ വിസ്മയേയും ജിസ്ന മാത്യുവിനും ഇടം പിടിക്കാനായില്ല. മിക്സഡ് റിലേയിൽ ഇരുവരും ഇടം നേടുമെന്നാണ് കരുതിയിരുന്നതെങ്കിലും സമീപകാലത്ത് നിറം മങ്ങിയത് തിരിച്ചടിയാവുകയായിരുന്നു.2018 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിലെ അംഗമായിരുന്നു വിസ്മയ. 2019 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4x400 മീറ്റർ റിലേയിലും മിക്സഡ് റിലേയിലും വെള്ളി മെഡൽ നേടിയ ടീമിലും വിസ്മയയുണ്ടായിരുന്നു. 2016 ഒളിമ്പിക്സിൽ പങ്കെടുത്ത താരമാണ് ജിസ്ന.പുരുഷന്മാരുടെ ലോംഗ് ജമ്പിൽ എം. ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിർ, 20 കിലോമീറ്റർ നടത്തത്തിൽ കെ.ടി. ഇർഫാൻ, പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് 4x400 മീറ്റർ മിക്സഡ് റിലേ ടീമിലുൽ അലക്സ് ആന്റണി എന്നീ മലയാളികൾ ടീമിലുണ്ട്.
ഇന്ത്യൻ അത്ലറ്റിക്സ് ടീം
പുരുഷന്മാർ: അവിനാഷ് സാബിൾ (3000 മീറ്റർ സ്റ്റീപ്പിൾ ചേസ്), എം.പി ജാബിർ (400 മീറ്റർ ഹർഡിൽസ്), എം. ശ്രീശങ്കർ (ലോംഗ്ജമ്പ്), താജീന്ദർ പാൽ സിംഗ് ടൂർ (ഷോട്ട് പുട്ട്), നീരജ് ചോപ്ര, ശിവ്പാൽ സിംഗ്, (ജാവലിൻ ത്രോ), കെ.ടി ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ രോഹില്ല (20 കിലോമീറ്റർ നടത്തം), ഗുര്പ്രീത് സിംഗ് (50 കിലോമീറ്റർ നടത്തം); 4x400 മീറ്റർ റിലേ: അമോജ് ജേക്കബ്, അരോക്കിയ രാജീവ്, മുഹമ്മദ് അനസ്, നാഗനാഥൻ പാണ്ഡി, നോഹ നിർമ്മൽ ടോം, 4x400 മീറ്റർ മിക്സഡ് റിലേ: സർത്തക് ഭാംബ്രി, അലക്സ് ആന്റണി.
വനിതകൾ: ദ്യുതി ചന്ദ് (100 മീറ്റർ, 200 മീറ്റർ), കമൽപ്രീത് കൗൃർ, സീമ ആന്റിൽ-പുനിയ (ഡിസ്കസ് ത്രോ), അന്നു റാണി (ജാവലിൻ ത്രോ); ഭാവ്ന ജാട്ട്, പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റർ നടത്തം), (മിക്സഡ് 4x400 മീറ്റർ റിലേ): രേവതി വീരമണി, സുഭ വെങ്കിടേശൻ, ധൻലക്ഷ്മി ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |