സെന്റ് ലൂസിയ: പ്രായം തളർത്താത്ത പോരാളി ക്രിസ് ഗെയിലിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ ആസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര വെസ്റ്റിൻഡീസ് രണ്ട് മത്സരങ്ങൾ ശേഷിക്കെ തന്നെ -3-0ത്തിന് സ്വന്തമാക്കി. .
സെന്റ് ലൂസിയയിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 141 റൺസാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 31 പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി (142/4). 38 പന്തുകൾ നേരിട്ട ഗെയ്ൽ നാല് ഫോറും ഏഴ് സിക്സും അടക്കം 67 റൺസാണ് അടിച്ചെടുത്തത് . ട്വന്റി-20യിൽ 14,000 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും ഗെയ്ൽ ഈ മത്സരത്തിലെ ഇന്നിംഗ്സിലൂടെ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |