SignIn
Kerala Kaumudi Online
Friday, 19 April 2024 9.22 PM IST

ഇവാനിസേവിച്ചിന്റെ ശിഷ്യൻ

goran-ivanisevic

ഒരു കാലത്ത് ലോക ടെന്നിസ് വേദികളിൽ തന്റെ എയ്സുകൾ കൊണ്ട് വിസ്മയം സൃഷ്ടിച്ച ക്രൊയേഷ്യക്കാരൻ ഗൊരാൻ ഇവാനിസേവിച്ചാണ് നൊവാക്കിന്റെ ഇപ്പോഴത്തെ പരിശീലകൻ. മുൻ വിംബിൾഡൺ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായിരുന്ന ഇവാനിസേവിച്ച് 2019ലാണ് നൊവാക്കിനെ പരിശീലിപ്പിക്കാനെത്തിയത്. ഇടക്കാലത്ത് അൽപ്പം മങ്ങിപ്പോയ നൊവാക്ക് തുടർകിരീടങ്ങളിലൂടെ ചരിത്രനേട്ടത്തിലേക്ക് കടന്നത് അതിന് ശേഷമാണ്.

ഇവാനിസേവിച്ച് വിംബിൾഡൺ നേടിയതിന്റെ ഇരുപതാം വർഷത്തിലാണ് മറ്റൊരു വിംബിൾഡണിലൂടെ 20 ഗ്രാൻസ്ളാമുമായി ജോക്കോ, റാഫയ്ക്കും ഫെഡറർക്കുമൊപ്പം ചേരുന്നത്.ആസ്‌ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടിക്കഴിഞ്ഞ ജോക്കോ ഈ വർഷത്തെ യു.എസ്. ഓപ്പൺകൂടി നേടി കലണ്ടർ സ്ളാം പൂർത്തിയാക്കുമെന്ന് ഗൊരാൻ ഉറച്ചുവിശ്വസിക്കുന്നു. ഇവാനിസേവിച്ച് പരിശീലകസംഘത്തിലെത്തി രണ്ടുവർഷം പിന്നിടുമ്പോൾ ജോക്കോവിച്ച് അഞ്ച് ഗ്രാൻസ്ളാം കിരീടങ്ങളാണ് സ്വന്തമാക്കിക്കഴിഞ്ഞത് . രണ്ടുതവണ വിംബിൾഡണിലും ആസ്‌ട്രേലിയൻ ഓപ്പണിലും ഒരു വട്ടം ഫ്രഞ്ച് ഓപ്പണിലും ജേതാവായി.

കളിച്ചിരുന്ന കാലത്ത് ഏറ്റവും കൂടുതൽ എയ്‌സുകൾ പായിച്ചിരുന്ന താരമായിരുന്നു ഇവാനിസെവിച്ച്. ആറടി നാലിഞ്ചുകാരനിൽ നിന്ന് ചീറിപ്പാഞ്ഞ് വന്നിരുന്ന സെർവുകൾക്കുമുമ്പിൽ എതിരാളികൾക്ക് പലപ്പോഴും ഉത്തരമുണ്ടായിരുന്നില്ല. 2001ൽ ആസ്‌ട്രേലിയൻ താരമായ പാട്രിക് റാഫ്റ്ററെ രണ്ടിനെതിരേ മൂന്നു സെറ്റുകൾക്കു തോൽപ്പിച്ചാണ് ഇവാനിസേവിച്ച് കരിയറിലെ ആദ്യത്തെയും അവസാനത്തെയും ഗ്രാൻസ്ളാമായ വിംബിൾഡൺ നേടിയത്. ഇവാനിസേവിച്ചിന്റെ സർവുകൾ അതേ രീതിയിൽ സ്വായത്തമാക്കാൻജോക്കോയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു കാര്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GORAN IVANISEVIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.