ടോക്യോ : ടേബിൾ ടെന്നിസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ അചാന്ത ശരത് കമൽ- മണിക ബത്ര സഖ്യം പ്രീ ക്വാർട്ടറിൽ പുറത്തായി.ചൈനീസ് തായ്പേയ്യുടെ മൂന്നാംസീഡ് ലിൻ യുൻ ജു– ചെംഗ് ഇ ചിംഗ് സഖ്യത്തോട് 4–0ത്തിനാണ് ഇന്ത്യൻ താരങ്ങൾ തോറ്റത് .സ്കോർ 11–8,11–6,11–5, 11–4.
അതേസമയം സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ സുതീർഥ മുഖർജിയും മണിക ബത്രയും വിജയം കണ്ടു.സ്വീഡിഷ് താരം ലിന്റ ബെർസ്റ്റോമറിനെ 4-3നാണ് സുതീർഥ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 11-5ന് ലിന്റ സ്വന്തമാക്കി.. രണ്ടാം ഗെയിമില്‍ സുതീർഥ തിരിച്ചടിച്ചു. 11-9ന് ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിം 13-11നും നാലാം ഗെയിം 11-9നും ലിന്റ നേടിയപ്പോൾ സുതീർഥ അഞ്ചാം ഗെയിം 11-3നും ആറാം ഗെയിം 11-9നും ഏഴാം ഗെയിം 11-5നും നേടി വിജയം പിടിച്ചെടുത്തു.
സിംഗിൾസ് ആദ്യ റൗണ്ടിൽ മണിക ബത്രയും ബ്രിട്ടന്റെ ടിൻ ടിൻ ഹോയെ 4-0ത്തിനാണ് തോൽപ്പിച്ചത്. സ്കോർ :1-7,11-6,12-10,11-9.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |