ടോക്യോ : റോവിംഗിൽ പുരുഷൻമാരുടെ ലൈറ്ര്വെയ്റ്റ് ഡബിൾ സ്കൾസ് വിഭാഗത്തിൽ റെപഷാഗെയിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യയുടെ അർജുൻ ലാലും അരവിന്ദ് സിംഗും സെമിയിൽ എത്തി. മൂന്നാമതായാണ് ഇന്ത്യൻ സംഘം ഫിനിഷ് ചെയ്തത്. തുടക്കത്തിൽ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യൻ സംഘം അവസാന 250 മീറ്ററിൽ അവിശ്വസനീയ കുതിപ്പ് നടത്തി മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു. ശനിയാഴ്ച ഹീറ്റ്സിൽ അഞ്ചാംസ്ഥാനത്താണ് ഇന്ത്യൻ സംഘം ഫിനിഷ് ചെയ്തത്. അങ്ങനെയാണ് റെപഷാഗെ റൗണ്ടിലേക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |