SignIn
Kerala Kaumudi Online
Thursday, 25 April 2024 12.22 PM IST

ദീപികേ, അതാനു ഇങ്ങെത്തി

atanu-deepika

ഒളിമ്പിക് മെഡൽ ജേതാവിനെ അട്ടിമറിച്ച് അതാനു ദാസ് ആർച്ചറി പ്രീ ക്വാർട്ടറിൽ

അതാനുവിന്റെ ഭാര്യ ദീപിക കുമാരി ഇന്ന് പ്രീ ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്നു

ടോക്യോ: മിക്സഡ് ടീം ഇവന്റിൽ ഒരുമിച്ച് മത്സരിക്കാൻ അപ്രതീക്ഷിത ട്വിസ്റ്റിലൂടെ വിധി അനുവദിച്ചില്ലെങ്കിലും ഭാര്യയ്ക്ക് പിന്നാലെ വ്യക്തിഗത വിഭാഗത്തിൽ പ്രീ ക്വാർട്ടറിലേക്ക് എത്തിയിരിക്കുകയാണ് അതാനു ദാസ്. ഒളിമ്പിക്സിൽ ഒരേ ഇനത്തിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ദമ്പതികളാണ് അതാനുവും ദീപികയും.

ഇന്നലെ വ്യക്തിഗത ഇനത്തിൽ ഒളിമ്പിക് മെഡൽ ജേതാവിനെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ചാണ് അതാനുദാസ് പ്രീ ക്വാർട്ടറിലേക്ക് വില്ലുകുലച്ചത്. 2012 ലണ്ടൻ ഒളിമ്പിക്സിലെ വ്യക്തിഗത വിഭാഗത്തിലും ഈ ഒളിമ്പിക്സിലെ ടീം ഇനത്തിലും സ്വർണത്തിന്റെ രുചിയറിഞ്ഞ ദക്ഷിണ കൊറിയയുടെ ജിൻ യെക് ഓയെയാണ് ഷൂട്ടോഫിൽ അതാനു അട്ടിമറിച്ചിട്ടത്.

അതാനു ഉൾപ്പെട്ട ടീമിനെ രണ്ടാം റൗണ്ടിൽ തോൽപ്പിച്ചാണ് ജിൻ യെക് ഓയും സംഘവും ടീം ഇവന്റിൽ സ്വർണത്തിലേക്ക് കുതിച്ചത്.അതിന് ഒറ്റയ്ക്ക് കിട്ടിയപ്പോൾ കണക്കുതീർക്കുകയായിരുന്നു അതാനു. അഞ്ചു സെറ്റ് നീണ്ട ഓായുമായുള്ള മത്സരത്തിൽ 5-5ന് സമനില പാലിച്ചതോടെ ഷൂട്ട് ഓഫിലാണ് അതാനു അട്ടിമറി നടത്തിയത്. ഷൂട്ടോഫിൽ ഒാ ഒൻപത് പോയിന്റിൽ ഒതുങ്ങിയപ്പോൾ അതാനു കൃത്യം ബുൾസ് ഐയിൽ അമ്പുകൊള്ളിച്ച് 10 പോയിന്റും നേടിയെടുത്തു. 6-5-ന് മത്സരവും സ്വന്തമാക്കി.

ഇന്നലെ ആദ്യം നടന്ന ഒന്നാം റൗണ്ട് മത്സരത്തിൽ അതാനു ചൈനീസ് തായ്‌പേയ്‌യുടെ ഡെംഗ് യു ചെംഗിനെ 6-4ന് തോൽപ്പിച്ചിരുന്നു. 4-4ന് തുല്യനിലയിൽ നിന്ന ശേഷമായിരുന്നു അതാനുവിന്റെ വിജയം.നാളെ നടക്കുന്ന പ്രീ-ക്വാർട്ടറിൽ ജപ്പാന്റെ താകഹാരു ഫുറുകാവയാണ് അതാനുവിന്റെ എതിരാളി.

ദീപികയ്ക്ക് ഇന്ന് പ്രീ ക്വാർട്ടർ

ഇന്ന് ഇന്ത്യൻ സമയം രാവിലെ 6.30ന് തുടങ്ങുന്ന പ്രീ ക്വാർട്ടറിൽ റഷ്യൻ ഒളിമ്പിക് അസോസിയേഷൻ താരം പെറോവ സീനിയയാണ് ദീപികയുടെ എതിരാളി. ടീം ഇനത്തിൽ 2016ലും ഈ ഒളിമ്പിക്സിലും സീനിയ മെഡൽ നേടിയിരുന്നു. നിലവിലെ ലോക ഒന്നാം റാങ്കുകാരിയാണ് ദീപിക. സീനിയ എട്ടാം റാങ്കുകാരിയും. പ്രീ ക്വാർട്ടറിൽ ജയിക്കുന്നവരെ കാത്ത് ക്വാർട്ടർ,സെമി.ഫൈനൽ മത്സരങ്ങളും ഇന്നുണ്ടാവും.ക്വാർട്ടർ ഫൈനൽ 11.15നും സെമിഫൈനൽ 12.15നും ലൂസേഴ്സ് ഫൈനൽ ഒരു മണിക്കും ഫൈനൽ 1.15നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ATANU DEEPIKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.