SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.08 PM IST

ഇന്ത്യ എന്തുനേടും ?

india-athletics

ളിമ്പിക്സിലെ അത്‌ലറ്റിക്സിൽ ഇതുവരെ മെഡൽ നേടാനാകാത്ത ഇന്ത്യ ഇത്തവണ എവിടെവരെ പോകും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. റിയോ ഒളിമ്പിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ലളിതാ ബാബർ മാത്രമാണ് ഫൈനലിൽ കടന്നിരുന്നത്.കൊവിഡ് കാരണം ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഒഴികെയുള്ളവർക്കൊന്നും സമീപകാലത്ത് വിദേശത്ത് പരിശീലനം നടത്താൻ കഴിയാത്തത് തിരിച്ചടിയാണെങ്കിലും ശുഭ പ്രതീക്ഷയിലാണ് അത്‌ലറ്രിക്‌സ് സംഘം. 26 അംഗസംഘത്തെയാണ് ഒളിമ്പിക്സിൽ ഇന്ത്യ അണിനിരത്തുന്നത്. ഇതിൽ ഏഴുപേർ മലയാളികളാണ്. മുൻ തവണകളിലേതിൽ നിന്ന് വ്യത്യസതമായി ഇത്തവണ ഒരു മലയാളി വനിതാ അത്‌ലറ്രുപോലും ഇന്ത്യൻ സംഘത്തിലില്ല.ജാവലിൻ ത്രോയിലെ ജൂനിയർ ലോക റെക്കാഡുകാരൻ നീരജ് ചോപ്രയാണ് ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷ. കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ ഗ്രാൻ പ്രിക്സിൽ തന്റെ തന്നെ ദേശീയ റെക്കാഡ് തിരുത്തിയ 88.07 മീറ്രറാണ് നീരജിന്റെ പേഴ്സണൽ ബെസ്റ്റ്. ഡിസ്കസ് ത്രോയിൽ ആറാം സ്ഥാനത്തുള്ള കമൽ പ്രീത് കൗർ ആദ്യ അഞ്ചിൽ എത്താനുള്ള ശ്രമത്തിലാണ്. ലോക അത്‌ലറ്രിക് ചാമ്പ്യൻഷിപ്പിൽ 3000 മീറ്ററിൽ ഫൈനലിലെത്തിയ അവിനാശ് സാബ്‌ലെ, ലോംഗ് ജമ്പ് താരം എം.ശ്രീശങ്കർ എന്നിവരെല്ലാം പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

ദ്യുതിയും ജാബിറും ഇന്നിറങ്ങുന്നു

വനിതകളുടെ 100, 200 മീറ്ററുകളിൽ ദ്യുതി ചന്ദ് മത്സരിക്കുന്നുണ്ട്. 100 മീറ്ററിൽ 11.17 സെക്കൻഡാണ് ദ്യുതിയുടെ മികച്ച സമയം.ഇന്ന് നൂറ് മീറ്രറിന്റെ ഹീറ്റ്സിൽ ദ്യുതി ഇറങ്ങുന്നുണ്ട്. (രാവിലെ 8.10 മുതൽ)

മലയാളിതാരം എം.പി ജാബിർ 400 മീറ്രർ ഹർഡിൽസിന്റെ ഒന്നാം റൗണ്ട് ഹീറ്റ്സിൽ ഇറങ്ങും. 49.13 സെക്കന്റാണ് ബെസ്‌റ്ര് ടൈം.(രാവിലെ 8.27 മുതൽ)

3000 മീറ്രർ സ്റ്രീപിൾ ചേസിൽ അവിനാശ് സാ‌ബ്‌ലെയ്ക്കും ഇന്ന് ഹീറ്റ്സുണ്ട് (വെളുപ്പിന് 5.30 മുതൽ)

4-400 മീറ്രർ മിക്സഡ് റിലേ റൗണ്ട്1 ഹീറ്റ്‌സും ഇന്ന് നടക്കും.അലക്സ് ആന്റണി, സാർത്തക് ഭാംഭ്രി,രേവതി വീരമണി, ശുഭ വെങ്കിടേശൻ എന്നിവരായിരിക്കും അണിനിരക്കുക. (വൈകിട്ട് 4.30 മുതൽ)

അത്‌ലറ്രിക്സിലെ മലയാളി തിളക്കങ്ങൾ

(എം.പി ജാബിർ - 400 മീറ്രർ ഹർഡിൽസ്- ഇന്ന്, കെ.ടി ഇർഫാൻ -20 കി.മി നടത്തം-ആഗസ്റ്ര് 5, എം. ശ്രീശങ്കർ - ലോംഗ്ജമ്പ് - ആഗസ്റ്റ് 2, മുഹമ്മദ് അനസ്, അലക്സ് ആന്റണി, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ് -4-400 മീറ്റർ പുരുഷ (ആഗസ്റ്റ് 7), മിക്സഡ് (ഇന്ന്)റിലേകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA ATHLETICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.