ടോക്യോ: അമേരിക്കയുടെ വനിതാ ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസ് ഇന്ന് നടക്കാനിരിക്കുന്ന ഫ്ളോർ എക്സര്‍സൈസ് ഫൈനലിൽ നിന്നും പിന്മാറി. കഴിഞ്ഞ ദിവസം വോൾട്ട്, അൺഈവൻ ബാർസ് ഫൈനലുകളിൽ നിന്ന് ബൈൽസ് പിന്മാറിയിരുന്നു. നാളത്തെ ബീം ഫൈനലിലും താരം മത്സരിക്കാനിടയില്ല.
മാനസിക സമ്മർദ്ദം അതിജീവിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിനിടെയാണ് ആദ്യം പിന്മാറിയത്. വനിതകളുടെ ആൾ റൗണ്ട് ഫൈനലിൽ നിന്നും താരം പിന്മാറിയിരുന്നു.
2016-ലെ റിയോ ഒളിമ്പിക്സിൽ നാല് സ്വർണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോൺ ബൈൽസ്. ഇത്തവണ വ്യക്തിഗത ഇനങ്ങളിൽ അഞ്ചെണ്ണത്തിലും ബൈൽസ് ഫൈനലിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |