ടോക്യോ: വനിതാ ബാഡ്മിന്റൺ ഫൈനലിന് ശേഷം ഇന്ത്യൻ സെൻസേഷൻ പി.വി. സിന്ധുവിന്റെ കരുതലും ആശ്വാസവാക്കുകളും കണ്ണുനിറച്ചെന്ന് ചൈനീസ് തായ് പേയുടെ ലോക ഒന്നാം നമ്പർ താരം തായി സൂ യിംഗ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് സിന്ധുവിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെപ്പറ്റി തായി വെളിപ്പെടുത്തിയത്.
സെമി ഫൈനലിൽ സിന്ധുവിനെ തോൽപ്പിച്ചാണ് തായി ഫൈനലിലെത്തിയത്. എന്നാൽ ഫൈനലിൽ ചൈനയുടെ ചെൻ യുഫിയോട് മൂന്ന് ഗെയിം നീണ്ട കടുത്ത പോരാട്ടത്തിൽ തോറ്റതിനാൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു തായിക്ക്. എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടുള്ള ഇൻസ്റ്രഗ്രാം സ്റ്റോറിയിലാണ് ഒരു ചെറിയ കഥ പറയാം എന്ന മുഖവുരയോടെ തായി സിന്ധുവിനെക്കുറിച്ച് പറയുന്നത്.
ഫൈനലിന് ശേഷം ഞാൻ സംതൃപ്തയായിരുന്നു. എന്നാൽ നിരാശയുമുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് സിന്ധു ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖം അവളുടെ കൈകൊണ്ട് ഉയർത്തിയിട്ട് പറഞ്ഞു. നീ ക്ഷീണിതയാണ്, നിരാശയുണ്ടെന്നും അറിയാം. എന്നാൽ നീ നന്നായി കളിച്ചു. ഇന്ന് നിന്റെ ദിവസം അല്ലായിരുന്നു. എനിക്കതെല്ലാം നന്നായി മനസിലാക്കാനാകും...സിന്ധുവിന്റെ നിഷ്കളങ്കമായ പ്രചോദനം എന്നെ കരിയിപ്പിച്ചു. നിന്റെ പിന്തുണയ്ക്കും പ്രചദനത്തിനും ഒരു പാട് നന്ദി സിന്ധു... തായി ഇൻസ്റ്രയിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |