ടോക്യോ: ഒളിമ്പിക്സിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിംഗിൽ ഇന്ത്യയുടെ പതനം പൂർത്തിയായി. ഇന്ത്യൻ താരങ്ങൾ പങ്കെടുത്ത അവസാന ഇനമായ ഇന്നലെ നടന്ന പുരുഷൻമാരുടെ 50 മീറ്രർ റൈഫിൾ 3 പൊസിഷനിൽ ഐശ്വരി പ്രതാപ് സിംഗ് തോമറും സഞ്ജീവ് രാജ്പുത്തും യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായി. യോഗ്യതാ റൗണ്ടിൽ തോമർ 21-ാമതും സഞ്ജീവ് 32-ാമതുമാണ് ഫിഷ് ചെയ്തത്. എട്ടു പേർക്കേ ഫൈനലിലേക്ക് യോഗ്യത നേടാനാകൂ.
ലോകചാമ്പ്യൻമാരും റാങ്കിംഗിൽ മുന്നിലുള്ളവരുമായ പതിനഞ്ച് താരങ്ങളാണ് ഇത്തവണ ഇന്ത്യയ്ക്കായി ഷൂട്ടിംഗ് റേഞ്ചിൽ ഉന്നം പിടിച്ചത്. ഇതിൽ സൗരഭ് ചൗധരിക്ക് (പുരുഷൻമാരുടെ 10 മീറ്റർ പിസ്റ്റൾ) മാത്രമാണ് ഫൈനലിൽ എങ്കിലും എത്താൻ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |