നോട്ടിംഗ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്ര് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് തുടങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 3.30 മുതൽ നോട്ടിംഗ്ഹാമിലെ ട്രെൻഡ് ബ്രിഡ്ജിലാണ് മത്സരം. സോണി ചാനലുകളിലും സോണി ലൈവിലും മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്.
ജൂണിൽ ലോക ടെസ്റ്ര് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോടേറ്ര തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഔദ്യോഗിക ടെസ്റ്ര് മത്സരമാണിത്.
ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളും പരിക്കിന്റെ പിടിയിൽ ആയതിനാൽ കെ.എൽ രാഹുലോ അഭിമന്യൂ ഈശ്വറോ ആയിരിക്കും രോഹിതിനൊപ്പം ഇന്ത്യയുടെ ഓപ്പണറാവുക.
ലോക ടെസ്റ്ര് ചാമ്പ്യൻഷിപ്പിന്റെ പുതിയ എഡിഷനിലെ ആദ്യ മത്സരമെന്ന പ്രത്യേകത കൂടി ഈമത്സരത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |