SignIn
Kerala Kaumudi Online
Friday, 19 April 2024 5.05 AM IST

ലീഗ് വാർത്തകൾ

legue

ഫുട്ബാൾ പ്രേമികളെ ആവേശത്തിലാക്കി യൂറോപ്പിൽ സിരി എ ഒഴിച്ചുള്ള പ്രമുഖ ഫുട്ബാൾ ലീഗുകൾക്ക് തുടക്കമായി.

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്ന് സൂപ്പർ ടീമുകൾ ആദ്യ മത്സരങ്ങൾക്കായി കളത്തിൽ. മാഞ്ചസ്റ്രർ യുണൈറ്രഡ് ലീഡ്സിനേയും (ഇന്ത്യൻ സമയം വൈകിട്ട് 5 മുതൽ), ചെൽസി ക്രിസ്റ്റൽ പാലസിനേയും, ലെസ്റ്റർ വൂൾവ്‌സിനേയും എവർട്ടൺ സതാംപ്ടണേയും (എല്ലാമത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7.30 മുതൽ) ലിവർ പൂൾ നോർവിച്ച് സിറ്രിയേയും (ഇന്ത്യൻ സമയം രാത്രി 10 മുതൽ).

സ്പാനിഷ് ലാലിഗയിൽ തിരിച്ചെത്തിയ കാർലോ ആൻസലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡ് ഇന്ന് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. അലാവ്സിനെതിരെ ഇന്ത്യൻ സമയം ഇന്ന് രാത്രി 1.30 മുതലാണ് മത്സരം.

ബുണ്ടസ് ലിഗയിൽ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും മോൺചെൻഗ്ലാഡ്ബാഷും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ബൊറൂഷ്യ ഡോർട്ട്മുണ്ടും എയ്ൻട്രിക്റ്ര് ഫ്രാങ്ക്ഫർട്ടും തമ്മിൽ ഇന്ന് മത്സരമുണ്ട്.(ഇന്ത്യൻ സമയം രാത്രി10മുതൽ)

സാക്ഷാൽ ലയണൽ മെസിയേയും സെർജിയോ റാമോസിനേയും ജോർജി വൈനാൾഡത്തിനേയും എല്ലാം സ്വന്തം തട്ടകത്തിൽ എത്തിച്ച് താരസമൂഹമായി മാറിയ പി.എസ്.ജി ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു. സ്ട്രാസ്ബർഗാണ് എതിരാളികൾ. ആദ്യ മത്സര്തതിൽ അവർ ജയിച്ചിരുന്നു. മെസി ഇന്നും കളിക്കാൻ സാധ്യതയില്ല. ഇന്ത്യൻ സമയം രാത്രി 12.15 മുതലാണ് മത്സരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FOOTBALL LEGUES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.