മാലി : പ്ലേ ഓഫിൽ മാൽദീവ് ക്ലബ് ഈഗിൾസിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ബംഗളുരു എഫ്.സി , എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. 26-ാം മിനിട്ടിൽ അരങ്ങേറ്രക്കാരൻ ജയേഷ് റാണയാണ് ബംഗളുരുവിന്റെ വിജയ ഗോൾ നേടിയത്. നേരത്തേ മറ്രൊരു ഇന്ത്യൻ ക്ലബ് എ.ടി.കെ മോോഹബഗാനും എഫ്.സിസ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. ബംഗളുരുവും ബഗാനും ഗ്രൂപ്പ് ഡിയിലാണ് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കുക. മസിയ എസ്.ആൻഡ്.ആർ.സി,ബഷുന്ധര കിംഗ്സ് എന്നീ ക്ലബകളും ഗ്രൂപ്പ് ഡിയിലുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്ധ്യ മത്സരത്തിൽ ബംഗളുരു നാളെ ബഗാനനെ നേരിടും. മാൽദീവ് നാഷണൽ സ്റ്രേഡിയത്തിൽ വൈകിട്ട് 4.30 മുതലാണ് മത്സരം.
ബോക്സിനകത്ത് നിന്ന് തൊടുത്ത നിലംപറ്റെയുള്ള ശക്തമായ ഷോട്ടിലൂടെയാണ് മദ്ധ്യനിരക്കാരൻ ജയേഷ് സുനിൽ ഛേത്രിയുടേയും സംഘത്തിന്റേയും വിജയഗോൾ നേടിയത്.
ജയേഷ് റാണെയെക്കൂടാതെ അലൻ കോസ്റ്റ, സാർഥക് ഗൊളൂയി, രോഹിത് കുമാർ, ഡാനിഷ് ഫാറൂഖ്, ബിദ്യാസാഗർ സിംഗ്, ശിവശക്തി നാരായൺ എന്നിവർ ബംഗളൂരുവിനായി അരങ്ങേറ്റം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |