ബേൺ: സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്ക് വീണ്ടും കാൽമുട്ടിൽ ശസ്ത്രക്രിയ. ഇതിനാൽ വരാനിരിക്കുന്ന സീസണിലെ അവസാന ഗ്രാൻസ്ലാമായ യു.എസ്. ഓപ്പണിൽ നിന്ന് പിന്മാറി. അദ്ദേഹത്തിന് മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. പരിക്ക് വഷളായതിനെത്തുടർന്നാണ് 40 കാരനായ ഫെഡറർ വീണ്ടും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.
താൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നും മാസങ്ങളോളം വീൽ ചെയറിൽ കഴിയേണ്ടി വന്നേക്കാമെന്നും ഫെഡറർ ആരാധകർക്കായുള്ള സന്ദേശത്തിൽ വ്യക്തമാക്കി. കോർട്ടിലേക്ക് തിരിച്ചെത്തനാകുമോയെന്ന് ആശങ്കയുണ്ട്. എന്നാലും തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറർ പറഞ്ഞു.അഞ്ചുതവണ യു.എസ്.ഓപ്പൺ ചാമ്പ്യനായ ഫെഡറർ ഈ വർഷം ആകെ 13 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടറിലെത്തിയെങ്കിലും പോളണ്ടിന്റെ ഹ്യൂബെർട്ട് ഹർകാക്സിനോട് പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |