ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ പുതിയ സീസണിലെ രണ്ടാം മത്സരത്തിലുംവിജയിച്ച് ലിവർപൂൾ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേൺലിയെയാണ് ലിവർപൂൾ തോൽപ്പിച്ചത്. ഡീഗോ ജോട്ട, സാഡിയോ മാനെ എന്നിവരാണ് സ്കോർ ചെയ്തത്.
18-ാം മിനിട്ടിൽ സിമിക്കാസിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ജോട്ട ടീമിനെ മുന്നിലെത്തിച്ചു. 69-ാം മിനിട്ടിൽ അലക്സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്ന് മാനെ രണ്ടാം ഗോളും നേടി.
ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു.
17 മാസങ്ങൾക്ക് ശേഷം ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നിറയെ കാണികളെ അനുവദിച്ച മത്സരമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |