SignIn
Kerala Kaumudi Online
Friday, 26 April 2024 2.11 AM IST

എംബാപ്പയെ റാഞ്ചാൻ റയൽ, കൊടുക്കില്ലെന്ന് പി.എസ്.ജി

kylian

പാരീസ്: മെസി എത്തിയതോടെ പാരീസ് എസ്.ജിയിൽ നിന്ന് മാറാൻ ശ്രമിക്കുന്ന ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പയെ സ്വന്തമാക്കാൻ സ്പാനിഷ് ഫുട്ബാൾ ക്ലബ് റയൽ മാഡ്രിഡ് രംഗത്ത്.

എംബാപ്പെയ്ക്കായി റയൽ 160 ദശലക്ഷം യൂറോ പി.എസ്.ജിക്ക് വാഗ്ദാനംചെയ്തതായി ഫ്രഞ്ച് പത്രമായ എൽ എക്യുപെ റിപ്പോർട്ടുചെയ്തു. അതേസമയം താരത്തെ റയലിന് കൊടുക്കാൻ തയ്യാറല്ലെന്ന് പി.എസ്.ജി അറിയിച്ചു.

റയലിലേക്ക് പോകാൻ എംബാപ്പെയ്ക്ക് താത്പര്യമുണ്ടെങ്കിലും കരാർ കഴിയുന്നതു വരെ കൂടെനിറുത്താനാണ് പി.എസ്.ജി ശ്രമിക്കുന്നത്. അടുത്ത വർഷം ജൂൺ വരെയാണ് എംബാപ്പെയ്ക്ക് പി.എസ്.ജിയുമായുള്ള കരാർ. കഴിഞ്ഞ സീസണിൽ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 42 ഗോളുകൾ നേടിയ താരമാണ് എംബാപ്പെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KYLIAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.