മ്യൂണിക്ക്: ജർമൻ കപ്പ് ഫുട്ബാളിൽ ദുർബലരായ ബ്രെമെറിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ ഗോളടിമേളം. മറുപടിയില്ലാത്ത ഒരു 12 ഗോളുകൾക്കാണ് ബയേൺ സീസണിലെ ആദ്യ മത്സരത്തിൽ വിജയം നേടിയത്.
സൂപ്പർ താരം റോബർട്ട് ലെവാൻഡോവ്സ്കി, നായകൻ മാനുവൽ ന്യൂയർ എന്നിവർക്ക് വിശ്രമം നൽകി ഇറങ്ങിയിട്ടും ബയേൺ എതിരാളികളെ കടിച്ചുകുടയുകയായിരിന്നു.ബയേണിനായി എറിക് മാക്സിം ചൗപ്പോ മോട്ടിംഗ് നാല് ഗോളുകൾ നേടിയപ്പോള്‍ ജമാൽ മുസിയാല രണ്ട്ഗോളടിച്ചു. മാലിക് ടിൽമാൻ, ലിറോയ് സാനെ, മൈക്കിൾ ക്രൂയിസാൻസ്, ബൗണ സാർ, കോറെന്റിൻ ടൊളീസോ എന്നിവർ ഓരോഗോൾ വീതം നേടി. യാൻ ലൂക്ക വാം വഴങ്ങിയ സെൽഫ് ഗോളും ബയേണിന് തുണയായി.
ബയേണ്‍ 8-0 ന് മുന്നില്‍ നിന്ന സമയത്ത് ബ്രെമെറിന്റെ പ്രതിരോധതാരം യൂഗോ നോബിലെ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അവർ അവസാന 13 മിനിട്ടിൽ പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ബയേണ്‍ വീണ്ടും നാലുഗോളുകൾ കൂടി നേടി. ലെവാൻഡോവ്സ്കിയ്ക്ക് പകരമിറങ്ങിയ ചൗപ്പോ മോട്ടിംഗ് ആദ്യ 35 മിനിട്ടിനുള്ളിൽത്തന്നെ ഹാട്രിക്ക് നേടി. രണ്ടാം പകുതിയിൽ മറ്റൊരു ഗോളും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |