ടോക്യോ: ഇന്ത്യൻ ടേബിൾ ടെന്നീസ് താരം ഭവിന പട്ടേൽ പാരാലിമ്പിക്സിന്റെ നോക്കൗട്ട് റൗണ്ടിലെത്തി. പ്രവേശിച്ചു. ഗ്രൂപ്പ് എയിൽ ബ്രിട്ടന്റെ മീഗൻ ഷാക്ക്ലെറ്റോണിനെ കീഴടക്കിയാണ് താരം അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒന്നിനെതിരേ മൂന്നു സെറ്റുകൾക്കാണ് ഭവിനയുടെ വിജയം. സ്കോർ: 11-7, 9-11, 17-15, 13-11.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഭവിന ചൈനയുടെ ഷോ യിംഗിനോട് 3-0ത്തിന് പരാജയപ്പെട്ടിരുന്നു. എന്നാൽ നിർണായമായ രണ്ടാം മത്സരത്തിൽ വിജയിച്ച് ഭവിന നോക്കൗട്ടിലേക്ക് കടക്കുകയായിരുന്നു.
നോക്കൗട്ടിൽ സൗത്ത് കൊറിയയുടെ മി ഗ്യൂ ലീയാണ് ഭവിനയുടെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |