ഡൽഹി: പ്രശസ്ത സ്പോർട്സ് ലേഖകനും ഹിന്ദുസ്ഥാൻ ടൈംസിന്റെ മുൻ സ്പോർട്സ് റിപ്പോർട്ടറുമായിരുന്ന എം. മാധവൻ (88) അന്തരിച്ചു. ഒളിമ്പിക്സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്പ്യൻഷിപ്പുമുൾപ്പടെ നിരവധി ദേശീയ അന്തർ ദേശീയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1952ൽ പി.ടി.ഐയിലൂടെ പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന മാധവൻ പിന്നീട് ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നും 1993ൽ സ്പോർട്സ് എഡിറ്ററായി വിരമിച്ചു.ഡൽഹിയിലായിരുന്നു താമസം.
തളിപ്പറമ്പ് കാനൂൽ മയിലാട്ട് വീട്ടിൽ പരേതരായ രാമൻ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. പയ്യന്നൂർ സ്വദേശിനിയായ ഭാരതി മാധവനാണ് ഭാര്യ.മക്കൾ: ഉണ്ണികൃഷ്ണൻ (ബ്ളൂംബെർഗ്, ചീഫ് ഓഫ് ബ്യൂറോ ഡൽഹി), ബീന മാധവൻ (അഭിഭാഷക, സുപ്രീം കോടതി). മരുമകൾ: ശിവാനി റാവത്ത് (മാധ്യമപ്രവർത്തക).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |