മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കഴിഞ്ഞ കളിയിൽ സമനില വഴങ്ങിയിരുന്ന റയൽ മാഡ്രിഡ് വിജയവഴിയിൽ തിരിച്ചെത്തി.സീസണിലെ മൂന്നാം മത്സരത്തിൽ റയൽ ബെറ്റിസിനെയാണ് റയൽ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയത്.
61-ാം മിനിട്ടിൽ ഡാനി കർവഹായലാണ് റയലിനായി വിജയഗോൾ നേടിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ റയൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളും ഒരു സമനിലയുമാണ് റയൽ സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |