SignIn
Kerala Kaumudi Online
Friday, 19 April 2024 6.46 PM IST

മെഡൽ പത്തായം

paralimpics

ടോക്യോ പാരാലിമ്പിക്സിൽ 10 മെഡലുകൾ മെഡലുകളുമായി ഇന്ത്യ

മാരിയപ്പൻ തങ്കവേലുവിന് വെള്ളി,ശരത്തിനും സിംഗ്‌രാജിനും വെങ്കലം

ടോക്യോ : പാരാലിമ്പിക്സിന്റെ തന്നെ ചരിത്രത്തിലാദ്യമായി മെഡൽ വേട്ടയിൽ ഇരട്ടയക്കം തികച്ച് മുന്നേറുകയാണ് ഇന്ത്യ. ഇന്നലെ ഒരു വെള്ളിയും രണ്ട് വെങ്കലങ്ങളുമടക്കം മൂന്ന് മെഡലുകൾ നേടി ഇന്ത്യ ആകെ മെഡലുകുടെ എണ്ണം പത്തായി ഉയർത്തി. രാവിലെ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ സിംഗ് രാജ് അദാനയുടെ വെങ്കലത്തിലൂടെയാണ് ഇന്ത്യ മെഡൽ വേട്ട തുടങ്ങിയത്. വൈകിട്ട് T42 വിഭാഗം ഹൈജമ്പിലാണ് മാരിയപ്പൻ തങ്കവേലുവും ശരത്തും യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്.

1.86 മീറ്റർ ചാടിയാണ് ഇന്നലെ മാരിയപ്പൻ വെള്ളിയിലെത്തിയത്.1.88 മീറ്റർ ചാടിയ അമേരിക്കയുടെ സാം ഗ്രെവിക്കാണ് സ്വർണം. 1.86 മീറ്റർ ക്ളിയർ ചെയ്യുന്നതുവരെ മാരിയപ്പനായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ 1.88 മീറ്റർ ക്ളിയർ ചെയ്യാനുള്ള മാരിയപ്പന്റെ മൂന്ന് ശ്രമങ്ങളും പാഴായി. സാം മൂന്നാം ശ്രമത്തിൽ 1.88 മീറ്റർ ചാടിക്കടന്നതോടെയാണ് ഇന്ത്യൻ താരത്തിന്റെ തുടർച്ചയായ രണ്ടാം പാരാലിമ്പിക്സിലും സ്വർണമെന്ന സ്വപ്നം തകർന്നത്. 1.83 മീറ്റർ ക്ളിയർ ചെയ്താണ് ശരത് കുമാർ വെങ്കലം നേടിയത്. മത്സരത്തിന്റെ അവസാനഘട്ടത്തിൽ മഴ കനത്തതാണ് ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടിയായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARALIMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.