SignIn
Kerala Kaumudi Online
Friday, 29 March 2024 2.08 PM IST

നന്നാവാൻ നാലാം ടെസ്റ്റ്

india-england-cricket

ഇന്ത്യ- ഇംഗ്ളണ്ട് നാലാം ടെസ്റ്റ് ഇന്നുമുതൽ ഓവലിൽ

ഓവൽ : ലോഡ്സിൽ ഗംഭീരമായി വിജയിച്ചതും തുടർന്ന് ലീഡ്സിൽ അതിദാരുണമായി തോറ്റതും മറന്ന് പുതിയൊരു തുടക്കത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം.ഇന്ന് മുതൽ ഓവലിലാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാകുന്നത്.

അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇപ്പോൾ 1-1ന് സമനിലയിലാണ്.മാഞ്ചസ്റ്ററിൽ നടന്ന ആദ്യ ടെസ്റ്റിൽ മഴമൂലമാണ് ഇന്ത്യയ്ക്ക് സമനിലയിൽ ഒതുങ്ങേണ്ടിവന്നത്. എന്നാൽ ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ അതിഗംഭീര വിജയം നേടി കൊഹ്‌ലിയും കൂട്ടരും പരമ്പരയിൽ ലീഡ് നേടി.പക്ഷേ ആ ആത്മവിശ്വാസം മുഴുവൻ ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടി ഇംഗ്ളണ്ട് തകർത്തുകളഞ്ഞു.

നാലാമങ്കത്തിനിറങ്ങുമ്പോൾ ഇന്ത്യയുടെ സങ്കടവും ഇംഗ്ളണ്ടിന്റെ സന്തോഷവും ക്യാപ്ടന്റെ ഫോമാണ്. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും സെഞ്ച്വറി നേടിയ താരമാണ് ഇംഗ്ളീഷ് ക്യാപ്ടൻ ജോ റൂട്ട്.ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയിട്ട് മൂന്ന് വർഷമാകുന്നു.

മാറ്റം വരുമോ ?

നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ എന്ത് മാറ്റമാണ് വരാൻപോകുന്നത് എന്ന ചിന്തയിലാണ് ആരാധകർ. മൂന്ന് ടെസ്റ്റുകളിലും ഒഴിവാക്കിയിരുന്ന സ്പെഷ്യലിസ്റ്റ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഈ മത്സരത്തിലെങ്കിലും ഇറക്കുമോ അറിയേണ്ടതുണ്ട്. രവീന്ദ്ര ജഡേജയെ മാറ്റി അശ്വിനെ ഇറക്കണമെന്ന് പല മുൻകാല താരങ്ങളും ആവശ്യപ്പെടുന്നുണ്ട്. യുവതാരം സൂര്യകുമാർ യാദവിന് അവസരം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്. മികച്ച ഫോമിലല്ലാത്ത ചേതേശ്വർ പുജാര,അജിങ്ക്യ രഹാനെ എന്നിവരെയും മാറ്റണമെന്ന് പറയുന്നുണ്ടെങ്കിലും ഇരുവരും കഴിഞ്ഞ മത്സരങ്ങളിൽ പിടിച്ചുനിൽക്കാനുള്ള ശ്രമമെങ്കിലും നടത്തിയിരുന്നു.ഇവരോളം പരിചയസമ്പന്നർ പകരം വയ്ക്കാനുമില്ല.

പ്രസിദ്ധ് മെയിൻ സ്ക്വാഡിൽ

ഇംഗ്ളണ്ട് പര്യടനത്തിന്റെ തുടക്കം മുതൽ റിസർവ് താരമായി ടീമിലുണ്ടായിരുന്ന യുവ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ ഇന്നലെ മെയിൻ സ്ക്വാഡിലേക്ക് ഉൾപ്പടുത്തി. ഫോമിലല്ലാത്ത ഇശാന്ത് ശർമ്മയെ പ്ളേയിംഗ് ഇലവനിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്.

മുൻതൂക്കം ഇംഗ്ളണ്ടിന്

പരമ്പര അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ മുൻതൂക്കം ഇംഗ്ളണ്ടിനാണ്. ആദ്യ മത്സരങ്ങളിൽ അസ്ഥിരത കാട്ടിയിരുന്ന ബാറ്റ്സ്മാന്മാർ ഫോമിലേക്ക് എത്തിക്കഴിഞ്ഞു.നായകൻ റൂട്ടിന്റെ പ്രകടനംതന്നെയാണ് തുറുപ്പുചീട്ട്. ഓപ്പണർ റോറി ബേൺസും കഴിഞ്ഞ കളിയിൽ അവസരം നൽകിയ ഹസീബ് ഹമീദും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ബൗളിംഗിൽ ആൻഡേഴ്സണൊപ്പം യുവതാരം ഒല്ലീ റോബിൻസൺ ഗംഭീരപ്രകടനം കാഴ്ചവയ്ക്കുന്നതും ആതിഥേയർക്ക് ആവേശം പകരുന്നു.

3.30 pm മുതൽ സോണി ചാനലിൽ ലൈവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA ENGLAND CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.