കറാച്ചി:പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്ത് നിന്നും മിസ്ബ ഉൾ ഹഖും ബൗളിംഗ് പരീശിലക സ്ഥാനത്ത് നിന്ന് വഖാർ യൂനിസും രാജിവച്ചു. അടുത്തമാസം നടക്കുന്ന ട്വന്റി-20ലോകകപ്പിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപാണ് മുൻ പാക് ക്യാപ്ടന്മാർ കൂടിയായ ഇരുവരും രാജിവച്ചതെന്നതാണ് ശ്രദ്ധേയം. ഇവർക്ക് പകരം മുൻ താരങ്ങളായ സഖ്ലെയ്ൻ മുഷ്താഖിനേയും അബ്ദുൾ റസാഖിനേയും താത്കാലിക പരിശീലകരായി നിയമിച്ചു.മുൻ നായകൻ റമീസ് രാജ പാക് ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി നിയമിതനാകുന്നതിനെ തുടർന്നാണ് ഇരുവരും രാജിവച്ചതെന്നാണ് വിവരം. ഇരുവരുടേയും വലിയ വിമർശകനാണ് റമീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |