കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബാളിൽ ഐ.എസ്.എൽ ക്ലബായ ഗോവ എഫ്.സിക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആർമി ഗ്രീൻ ഫുട്ബാൾ ക്ലബിനെയാണ് ഗോവ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയത്. നെഗുവേര റിപ്പോളും ദേവേന്ദ്ര മുർഗവോക്കറുമാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്.
ആദ്യ പകുതിയുടെ 35-ാം മിനിട്ടിലാണ് നെഗുവേര ഗോവയുടെ ആദ്യ ഗോൾ നേടിയത്. മാക്കൻവിങ്കിൾ ചോട്ടെ നൽകിയ ത്രൂപാസിൽ നിന്നായിരുന്നു നെഗുവേര ഗ്രീൻ ആർമിയുടെ വലകുലുക്കിയത്. ഒന്നാം പകുതിയിൽ ഈ ഗോളിന്റെ ലീഡിലാണ് ഗോവ ഇടവേളയ്ക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ 59-ാം മിനിട്ടിൽ റൊമാരിയോ ജെസുരാജിന്റെ പാസിൽ നിന്ന് ദേവേന്ദ്ര ഗോവയുടെ അക്കൗണ്ടിൽ രണ്ടാം ഗോൾ എത്തിച്ചു.13ന് നടക്കുന്ന അടുത്ത മത്സരത്തിൽ സുദേവ ഡൽഹി എഫ്.സിയാണ് ഗോവയുടെ എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |