കൊൽക്കത്ത : ഡുറൻഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു.സി ഗ്രൂപ്പിൽ ഇന്ത്യൻ നേവിയാണ് എതിരാളികൾ.നേവിയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ നേവി 2-1ന് ഡൽഹി എഫ്.സിയെ തോൽപ്പിച്ചിരുന്നു.
പുതിയ കോച്ച് ഇവാൻ വ്യുക്കോമാനോവിച്ചിന് കീഴിൽ ബ്ളാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണിത്. പ്രധാന താരങ്ങളായ അൽബിനോ ഗോമസ്,പ്രഭ്സുഖൻ ഗിൽ,സഹൽ അബ്ദുസമദ്,ജീക്സൺ സിംഗ്,ഹർമൻജോത് ഖബ്ര,രാഹുൽ കെ.പി.,ചെഞ്ചോ തുടങ്ങിയവർ ബ്ളാസ്റ്റേഴ്സ് നിരയിൽ അണിനിരക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |