ടൂറിൻ : സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ശേഷമുള്ള തുടർച്ചയായ രണ്ടാം മത്സരത്തിലും ഇറ്റാലിയൻക്ളബ് യുവന്റസിന് തോൽവി.
പ്രിമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇരട്ട ഗോൾ നേട്ടത്തോടെ ക്രിസ്റ്റ്യാനോ ആഘോഷിച്ചപ്പോഴാണ് യുവന്റസ് നാപ്പോളിയോടു 2–1ന് തോറ്റത്. 10-ാം മിനിട്ടിൽ അൽവാരോ മൊറാട്ടയുടെ ഗോളിൽ ലീഡ് നേടിയ യുവയെ മാറ്റിയോ പോളിറ്റാനോയും കാലിദോ കൗലിബാലിയും നേടിയ ഗോളുകൾക്കാണ് നാപ്പോളി വീഴ്ത്തിയത്. ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിച്ച എംപോളിയോട് കഴിഞ്ഞ മത്സരത്തിൽ 1–0ന് യുവന്റസ് തോറ്റിരുന്നു.
ഇറ്റാലിയൻ സെരി എയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഒരു പോയിന്റ് മാത്രമുള്ള യുവന്റസ് പോയിന്റ് പട്ടികയിൽ 16–ാം സ്ഥാനത്താണിപ്പോൾ.ഇതുവരെ ലീഗിൽ ആദ്യ ജയം നേടാൻ യുവയ്ക്ക് കഴിഞ്ഞിട്ടില്ല. ലീഗിലെ ആദ്യ മത്സരത്തിൽ ഉഡിനെസിനെതിരെ യുവെ 2–2 സമനില നേടിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരനായാണു കളത്തിലിറങ്ങിയത്. ലീഗിലെ തുടർച്ചയായ 3–ാം ജയത്തോടെ നാപ്പോളി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |