ലണ്ടൻ: ഇന്ത്യൻ പരമിത ഓവർ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്ടൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ മാറ്രണമെന്ന് വിരാട് കൊഹ്ലി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രോഹിതിന് 34 വയസായെന്നും ഏകദിനത്തിൽ രോഹിതിന് പകരം കെ.എൽ രാഹുലിനേയും ട്വന്റി-20യിൽ റിഷഭ് പന്തിനേയും വെസ് ക്യാപ്ടനാക്കണമെന്നും കൊഹ്ലി സെലക്ഷൻ കമ്മിറ്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ സെലക്ഷൻ കമ്മിറ്രി ഇക്കാര്യം തള്ളിയെന്നും സൂചനയുണ്ട്. അടുത്തമാസം തുടങ്ങുന്ന ലോകകപ്പോടെ ട്വന്റി-20 പരിശീലക സ്ഥാനം ഒഴിയുന്ന കൊഹ്ലിക്ക് പകരക്കാരനായി രോഹിത് വരുമെന്ന ചർച്ചകൾ ചൂടുപിടിക്കുമ്പോഴാണ് ഈ വിവരം പുറത്തുവന്നത്,.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |