കല്യാണി:ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം കേരളാ എഫ്.സി ഇന്ന് ആസാം റൈഫിളിനെ നേരിടും. വൈകിട്ട് മൂന്നിന് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരം ജയിച്ചാൽ ഗോകുലത്തിന് ക്വാർട്ടറിൽ പ്രവേശിക്കാം.
രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്താണ് ഗോകുലം. നാലു പോയിൻറ് തന്നെയുള്ള റെഡ് ആർമി ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടു കളികളിലും തോൽവി അറിഞ്ഞ ആസാം റൈഫിൾസ് നിലവിൽ പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |