ലണ്ടൻ: ഇംഗ്ലീഷ് സ്പിൻ ഓൾറൗണ്ടർ മോയിൻ അലി ടെസ്റ്റിൽ നിന്ന് വിരമിച്ചു. ഏകദിനത്തിലും ട്വന്റി-20യിലും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താൻ ടെസ്റ്റ് മതിയാക്കുന്നതെന്ന് 34കാരനായ മോയിൻ വിരമിക്കൽ കുറിപ്പിൽ വ്യക്തമാക്കി. കഴിയാവുന്നിടത്തോളം കാലം ഇംഗ്ലണ്ടിനായി കളിക്കണമെന്നാണ് എന്റെ ആഗ്രഹം.
ടെസ്റ്റ് ക്രിക്കറ്റ് നിരവധി നല്ല ഓർമ്മകൾ സമ്മാനിച്ചു. ബ്രിട്ടീഷുകാരായ നിരവധി മുസ്ലിം സഹോദരങ്ങൾക്ക് പ്രചോദനമാകാൻ എനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു.
വരും വർഷങ്ങളിൽ കൂടുതൽ മുസ്ലീം സഹോദരങ്ങളെ ഇംഗ്ലണ്ടിന്റെ ജേഴ്സിയണിഞ്ഞ് കാണാനാകുമെന്ന് കരുതുന്നു. ഇവിടെവരെയെത്തിച്ച എല്ലാ പരിശീലകരെയും നന്ദിയോടെ സ്മരിക്കുന്നു.
ഇനി ട്വന്റി-20യിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധ പുലർത്തും. - മോയിൻ വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു. 2014 ലാണ് മോയിൻ ഇംഗ്ലണ്ടിനായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്.
ടെസ്റ്റ് കരിയർ
മത്സരം -64
റൺസ് -2914
ഹൈസ്കോർ-155
ഫിഫ്റ്രി-14
സെഞ്ചുറി-5
വിക്കറ്ര് -195
മികച്ച ബൗളിംഗ്- 6/53
5 വിക്കറ്റ് നേട്ടം- 5തവണ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |