മനില : ഇതിഹാസ ഫിലിപ്പൈൻസ് താരം മാന്നി പക്വിയാവോ ബോക്സിംഗിൽ നിന്ന് വിരമിച്ചു. രാഷ്ട്രീയത്തിൽ സജീവമാകാനാണ് പക്വിയാവോ ഇടിക്കൂട് വിട്ടിറങ്ങുന്നത്. 2022 മേയിൽ നടക്കുന്ന ഫിലിപ്പൈൻസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പക്വിയാവോ മത്സരിക്കും. ഫിലിപ്പൈൻസിലെ സരാഗ്നിയിൽ നിന്നുള്ള സെനറ്ററാണ് അദ്ദേഹം. ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത 14 മിനിട്ട് നീളമുള്ള വീഡിയോയിലൂടെയാണ് 42കാരാനായ പക്വിയാവോ വിരമിക്കൽ പ്രഖ്യാപിച്ചത്. 8 വ്യത്യസ്ത ഡിവിഷനുകളിലായി ലോകകിരീടം സ്വന്തമാക്കിയിട്ടുള്ള ഏകതാരമാണ് പക്വിയാവോ.പ്രൊഫഷണൽ ബോക്സിംഗിലെ ഇതിഹാസതാരമായ പാക്മാൻ എന്നറിയപ്പെടുന്ന പക്വിയാവോ 26 വർഷം നീണ്ട കരിയറിൽ 12 ലോകകിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 72 ഫൈറ്റുകളിൽ 62 എണ്ണത്തിലും ജയിച്ചു. 8 എണ്ണത്തിൽതോറ്റു.ഫിലിപ്പൈൻസിലെ പി.ഡി.പി ലബാൻ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ സജീവമാണ് പക്വിയാവോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |