ഐ.പി.എൽ രണ്ടാം ഘട്ടത്തിലെ ആദ്യ സെഞ്ച്വറിയുമായി ഋതുരാജ് ഗെയ്ക്ക്വാദ്
അബുദാബി : ഐ.പി.എൽ രണ്ടാം ഘട്ടത്തിലെ ആദ്യ സെഞ്ച്വറി നേടി ചെന്നൈ സൂപ്പർ കിംഗ്സിന്റെ യുവതാരം ഋതുരാജ് ഗെയ്ക്ക്വാദ്. ശനിയാഴ്ച രാത്രി രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 60 പന്തുകളിൽ ഒൻപത് ഫോറുകളും അഞ്ചുസിക്സുകളുമടക്കം പുറത്താകാതെ 101 റൺസാണ് ഋതു നേടിയത്.മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന പന്തിൽ സിക്സടിച്ചാണ് ഋതു മൂന്നക്കം തികച്ചത്. എന്നാൽ ഋതുവിന്റെ കന്നി ഐ.പി.എൽ സെഞ്ച്വറിക്കും ചെന്നൈയെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല.
അബുദാബിയിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തപ്പോൾ രാജസ്ഥാൻ 17.3ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.യശ്വസി ജയ്സ്വാൾ(50),ശിവം ദുബെ(64),സഞ്ജു സാംസൺ (28),എവിൻ ലൂയിസ് (27) എന്നിവരുടെ കൂട്ടായ പ്രയത്നമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |