നെറ്റ് ബൗളറായി വന്ന് വേഗവീരനായി മാറിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവ കാശ്മീരി പേസർ ഉമ്രാൻ മാലിക്ക്. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ മണിക്കൂറിൽ 151.03 കി.മീ വേഗത്തിൽ പന്തെറിഞ്ഞ 21-കാരനായ ഉമ്രാൻ ഐ.പി.എൽ 14-ാം സീസണിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കാഡാണ് സ്വന്തമാക്കിയത്.
ഇത്തവണത്തെ സീസണിൽ 150 കി.മീ ഏറെ വേഗത്തിൽ പന്തെറിഞ്ഞ ആദ്യ ഇന്ത്യൻ ബൗളറും ഉമ്രാൻ തന്നെ. 145.97 കി.മീ വേഗത്തിൽ പന്തെറിഞ്ഞ ബാംഗ്ലൂർ താരം മുഹമ്മദ് സിറാജിന്റെ റെക്കാഡാണ് ഉമ്രാൻ മറികടന്നത്. 152.75 കി.മീ വേഗത്തിൽ പന്തെറിഞ്ഞ കൊൽക്കത്തയുടെ ന്യൂസീലൻഡ് താരം ലോക്കി ഫെർഗൂസനാണ് ഇത്തവണത്തെ സീസണിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |