SignIn
Kerala Kaumudi Online
Thursday, 18 April 2024 8.08 PM IST

'ആൾ' ദ ബെസ്റ്റായി ഇന്ത്യൻ ഹോക്കി, ശ്രീജേഷ് ഗോൾ കീപ്പർ ഒഫ് ദ ഇയർ ; നോമിനേഷൻ ലഭിച്ച എല്ലാ ഇന്ത്യൻ താരങ്ങൾക്കും എഫ്.ഐ.എച്ച് പുരസ്കാരം

hockey

ലോസാന്നെ: ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പുരസ്കാരപ്പരുമയും.എഫ്.ഐ.എച്ചിന്റെ ഹോക്കി സ്റ്റാർസ് പുരസ്‌കാരപ്പട്ടികയിൽ ആറ് ഇന്ത്യൻ താരങ്ങളും രണ്ട് പരിശീലകരുമാണ് ഇടം പിടിച്ചത്.അവസാന മൂന്നിലേക്ക് നാമനിർദ്ദേശം ലഭിച്ച എല്ലാ ഇന്ത്യൻ താരങ്ങളും പുരസ്കാരത്തിന് അർഹരായി എന്ന അപൂർവതയുമുണ്ട്.

ഇന്ത്യൻ പുരുഷ ടീം ഗോൾകീപ്പറും മലയാളിയുമായ പി.ആർ ശ്രീജേഷ് മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്‌കാരം നേടിയപ്പോൾ ഇന്ത്യൻ വനിതാ ടീം ഗോള്‍കീപ്പർ സവിത പുനിയ മികച്ച വനിതാ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ഡ്രാഗ് ഫ്‌ളിക്കർമാരായ ഹർമൻപ്രീത് സിംഗും ഗുർജിത് കൗറും യഥാക്രമം മികച്ച പുരുഷ വനിതാ താരങ്ങൾക്കുള്ള പുരസ്‌കാരം നേടി. വിവേക് സാഗറും ഷർമിള ദേവിയും റൈസിംഗ് സ്റ്റാർ ഒഫ് ദ ഇയർ പുരസ്കാരം നേടി. മികച്ച പുരുഷ/ വനിതാ ടീം പരിശീലകർക്കുള്ള പുരസ്‌കാരങ്ങൾ ഇന്ത്യൻ പരിശീലകരായിരുന്ന ഗ്രഹാം റെയ്ഡും സ്യോർദ് മാരിനും സ്വന്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOCKEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.