ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ 2011 ന് ശേഷം തുടർച്ചയായി രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ സ്പിന്നറായി ഡൽഹി ക്യാപിറ്റൽസിന്റെ അക്ഷർ പട്ടേൽ.
മുംബയ് ഇന്ത്യൻസ് , ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾക്കെതിരേയാണ് അക്ഷർ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. ഈ രണ്ടുമത്സരങ്ങളിലും ഡൽഹിയ്ക്ക് വിജയം സമ്മാനിക്കുന്നതിൽ അക്ഷർ നിർണായക പങ്കുവഹിച്ചു.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ അക്ഷർ നാലോവറില്‍ വെറും 18 റൺസ് വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു. നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിനെതിരേ നാലോവറിൽ 21 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ഈ മാസം ആരംഭിക്കുന്ന ട്വന്റി -20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അക്ഷർ പട്ടേൽ ഇടം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |