തിരുവനന്തപുരം : കേരളത്തിന്റെ അണ്ടർ19 താരങ്ങളായ ഷോൺ റോജർ, രോഹൻ നായർ, വരുൺ നയനാർ, മോഹിത് ഷിബു, വിജയ് വിശ്വനാഥ് എന്നിവരെ ചലഞ്ചർ സീരിസ് അണ്ടർ19 ഏകദിന ടൂർണമെന്റിനുള്ള ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞിടെ സമാപിച്ച വിനു മങ്കാദ് ട്രോഫി അണ്ടർ 19ഏകദിന ടൂർണമെന്റിൽ കേരളത്തിനായി പുറത്തെടുത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചലഞ്ചർ സീരീസിലേക്ക് തിരഞ്ഞെടുത്തത്. ഷോൺ റോജർ, മോഹിത് ഷിബു, വിജയ് വിശ്വനാഥ് എന്നിവർ ടീം ബിയിലും വരുൺ നയനാർ ടീം ഡിയിലും രോഹൻ നായർ ടീം എഫിലും ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഈമാസം 25 മുതൽ നവംബർ 10 വരെ അഹമ്മദാബാദിലാണ് ടൂർണമെന്റ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |