ചെന്നൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്കിനും ഭാര്യയും മലയാളിയുമായ സ്ക്വാഷ് താരം ദീപിക പള്ളിക്കലിനും ഇരട്ട കൺമണികൾ പിറന്നു.
കാർത്തിക്ക് തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. കാർത്തിക്കും ദീപികയും കുഞ്ഞുങ്ങളുമായി ഇരിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കബീർ പള്ളിക്കൽ കാർത്തിക്, സിയാൻ പള്ളിക്കിൽ കാർത്തിക്ക് എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. പരിക്ക് കാരണം രണ്ട് വർഷത്തോളമായി കളത്തിൽ നിന്ന് മാറി നിൽക്കുന്ന ദീപിക അടുത്ത വർഷം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |