കാമ്പ്നൂ : ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനം നഷ്ടമായ റൊണാൾഡ് കൂമാന് പകരം സാവി ഹെർണാണ്ടസ് സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ പ്രധാന പരിശീലക സ്ഥാനം ഏറ്റെടുത്തു. ക്ലബിന്റെ മുൻ ക്യാപ്ടനും ഇതിഹാസ താരവുമായ സാവിയെ കോച്ചായി നിയമിച്ച വിവരം ബാഴ്സലോണ മാനേജ്മെന്റ് ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. 2024വരെയാണ് കരാർ. ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീകനായ 42 കാരനായ സാവിയെ കഴിഞ്ഞ ദിവസം റിലീസ് ക്ലോസ് നൽകിയാണ് ബാഴ്സ മാനേജ്മെന്റ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. ബാഴ്സയുടെ അക്കാഡമിയായ ലാമാസിയയിലൂടെ വളർന്നുവന്ന സാവി സീനിയർ ടീമിനായി 17 വർഷം കളിച്ചു. 767 മത്സരങ്ങൾ ബാഴ്സയ്ക്കായി കളിച്ച അദ്ദേഹം നാല് ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെ 25 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. അന്താരാഷ്ട്ര തലത്തിൽ ,സ്പെയിനിനെ ലോകകപ്പ്, യൂറോകപ്പ് ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാവി 2015മുതൽ അൽ സാദിൽ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |