കാമ്പ്നൂ: ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ബാഴ്സലോണയുടെ അർജന്റീനൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ലാലിഗയിൽ അലാവ്സിനെതിരായ മത്സരത്തിനിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും നെഞ്ചുവേദനയും അുഭവപ്പെട്ടതിനെത്തുടർന്ന് അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് മാസത്തേക്ക് അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന് ബാഴ്സ അധികൃതർ അറിയിച്ചിരുന്നു. തുടർ പരിശോധനകളിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ പ്രതീക്ഷിച്ചതിനെക്കാൾ ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതിനാലാണ് താരം വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |