ദുബായ് : ആസ്ട്രേലിയയ്ക്ക് എതിരായ ലോകകപ്പ് സെമിഫൈനലിൽ മാത്യു വേഡിന്റെ നിർണായക ക്യാച്ച് കൈവിട്ടതിന്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയായ പാകിസ്ഥാനി പേസർ ഹസൻ അലി ആരാധകരോട് മാപ്പുചോദിച്ചു. ഹസൻ അലി ക്യാച്ച് കൈവിട്ടതിന് പിന്നാലെയാണ് ഷഹീൻ അഫ്രീദിയെ തുടർച്ചയായ മൂന്ന് സിക്സുകൾക്ക് പറത്തി വേഡ് ആസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരശേഷം പാക് ക്യാപ്ടൻ ബാബർ അസം ഹസൻ അലിയെ കുറ്റപ്പെടുത്തിയിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ ആക്രമണമുണ്ടായപ്പോൾ അഭിപ്രായം മാറ്റി പിന്തുണയുമായി എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |