ദക്ഷിണ അമേരിക്കയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ കാൽപ്പന്ത് ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും മുഖാമുഖം വരുന്നു.അർജന്റീനയിലെ സാൻജുവാനിൽ ഇന്ത്യൻ സമയം നാളെ വെളുപ്പിന് 5 മുതലാണ് പോരാട്ടം.
ബ്രസീൽ നേരത്തേ തന്നെ ലോകകപ്പ് യോഗ്യത ഉപ്പിച്ചിരുന്നു.അർജന്റീനയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചാൽ അർജന്റീനയ്ത്ത് യോഗ്യത ഏരെക്കുറെ ഉറപ്പിക്കാം. ലയണൽ മെസി കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്നാരോപിച്ച് ബ്രസീൽ ആരോഗ്യ വകുപ്പ് അധികൃതർ മത്സരം നടക്കുന്നതിനിടെ മൈതാനത്തേക്ക് കയറി തടസമുണ്ടാക്കിയതിനെ തുടർന്ന് സെപ്തംബറിൽ ബ്രസീലിൽ നടക്കേണ്ടിയിരുന്ന ഇരുടീമും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |