SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.16 AM IST

വിമാനത്താവളത്തിൽ തന്റെ വാച്ചുകൾ പിടിച്ചെടുത്തില്ലെന്ന് ഹാർദ്ദിക്

hardik

മുംബയ്:ദുബായിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ മുംബയ് വിമാനത്താവളത്തിൽ വച്ച് തന്റെ പക്കൽ നിന്ന് മതിയായ രേഖകൾ ഇല്ലാത്ത അഞ്ച് കോടി രൂപ വിലയുള്ള വാച്ചുകൾ കസ്റ്റംസ് പിടിച്ചെടുത്തുവെന്ന വാർത്ത പച്ചക്കള്ളമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്ക് പാണ്ഡ്യ. ഒന്നരക്കോടിരൂപ വിലവരുന്ന ഒരു വാച്ചാണ് കൊണ്ടുവന്നതെന്നും അതിന് കസ്റ്രംസ് തീരുവ അടയ്ക്കാൻ താൻ സ്വമേധയാ കൗണ്ടറിൽ പോവുകയായിരുന്നുവെന്നും ഹാർദിക് ട്വീറ്റ് ചെയ്തു. ദുബായിൽ നിന്ന് നിയമാനുസൃതമായി വാങ്ങിയ സാധനങ്ങളെന്തെല്ലാമാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെന്നും അതിനായി എത്ര തീരുവ അടയ്ക്കാനും തയ്യാറാണെന്നും കസ്റ്റംസ് ആവശ്യപ്പെട്ട രേഖകൾ എല്ലാം സമർപ്പിച്ചെന്നും ഹാർദിക് വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ പാലിക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരനാണ് താനെന്നും ഹാർദിക് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HARDIK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.