മെക്സിക്കോ: വിമൻസ് ടെന്നീസ് അസോയിയേഷൻ (ഡബ്ല്യു.ടി.എ )ഫൈനൽസ് ടൂർണമെന്റിൽ കിരീടം നേടി സ്പാനിഷ് താരം ഗാർബൈൻ മുഗുരുസ . ലോക എട്ടാം നമ്പർ താരമായ മുഗുരുസ ഫൈനലിൽ എസ്റ്റോണിയയുടെ ആനെറ്റ് കോണ്ടാവെയ്റ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-3, 7-5.
ആദ്യ സെറ്റ് അനായാസം നേടിയ മുഗുരുസയെ രണ്ടാം സെറ്റിൽ വിറപ്പിക്കാൻ ആനെറ്റിന് സാധിച്ചു.
രണ്ടാം സെറ്റിൽ പിന്നിൽ നിന്ന സ്പാനിഷ് താരം അവസാന നാലു ഗെയിമുകളിലും വിജയം നേടിയാണ് കിരീടം സ്വന്തമാക്കുകയായിരുന്നു.
ഇതാദ്യമായാണ് മുഗുരുസ ഡബ്ല്യു.ടി.എ.ഫൈനൽസ് കിരീടം സ്വന്തമാക്കുന്നത്.
മുഗുരുസയുടെ കരിയറിലെ പത്താം ഡബ്ല്യു.ടി.എ കിരീടവുമാണിത്.
ഡബ്ല്യു.ടി.എ ഫൈനൽസ് കിരീടം നേടുന്ന ആദ്യ സ്പാനിഷ് താരമെന്ന റെക്കാഡും മുഗുരുസ സ്വന്തമാക്കി.
മുൻ ലോക ഒന്നാം നമ്പർ താരമായ മുഗുരുസ രണ്ട് ഗ്രാൻഡ്സ്ലാം കിരീടം നേടിയിട്ടുണ്ട്.
ഈ വർഷം മുഗുരുസ സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |